Tuesday, October 9, 2018

ഗസ്സാലി ഫോറം ഏഴാണ്ട് പൂർത്തിയാക്കുന്നു...


ഇഖ്റഅ - ഒരു വേദഗ്രന്ഥത്തിന്റെ പ്രഥമ വാക്യമെന്ന നിലയിൽ മാത്രമല്ല, യുഗാന്തരകൾക്കിപ്പുറവും ഓരോ മനുഷ്യരോടും സംസാരിച്ച്  കൊണ്ടെയിരിക്കുന്ന മഹത്തായ ആശയമാണത്.
വായനയെ ഇസ് ലാമിനോളും പ്രോൽസാഹിപ്പിച്ച ദർശനമില്ല. ആ വായന എന്തായിരിക്കമെന്ന നിഷ്കർഷണവുമുണ്ട്, സൃഷ്ടാവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ പ്രേരിപ്പിക്കുന്ന വായന. ആയിരം വാക്യങ്ങൾ വായനയെക്കുറിച്ച് പറയുന്നതിനേക്കാൾ നല്ലത് ഒരു പുസ്തകമെടുത്ത് കൊടുക്കലാണ് എന്ന് പറയാറുണ്ട്. 2011 ഒക്ടോബർ 9 ന് വായനാശീലം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കുറ്റിച്ചിറ മുച്ചുന്തി കേന്ദ്രീകരിച്ച് രൂപീകൃമായ റീഡേസ് ഫോറം വ്യത്യസ്ത പരിപാടികളിലൂടെ ജ്ഞാനന്വേഷണത്തിന്റെ ഒരു വിഹായസ് തുറന്ന് വെച്ചു. പ്രദേശിക മുസ്ലിം ടിങ്ക് - ടാങ്ക് എന്ന ആശയത്തിലൂടെ വൈജ്ഞാനിക ചിന്തകളിലധിഷ്ഠിമായുള്ള ചർച്ചകൾ, പേപ്പർ പ്രസന്റേഷൻ, സെമിനാറുകൾ, ടേബിൾ ടോക്ക്, ബുക്ക് റിവ്യൂ, കെളാഷ് പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ പരിമിതമായ അറിവും സൗകര്യങ്ങളും വെച്ച് നടത്താൻ സാധിച്ചു.
മുന്നേറ്റ വഴിയിൽ ഫോറത്തിന് പേര് വേണമെന്നും അത് ഇസ്ലാമിക പണ്ഡിതന്റെതാവണന്നും ചർച്ച വന്നു. അങ്ങനെയാണ് യുഗപ്രഭാവനായ, ജീവിച്ചിരുന്ന കാലഘട്ടത്തിലെ മുഴുവൻ ശാസ്ത്രങ്ങളെയും അതിജയിച്ച 'ഇസ് ലാമിന്റെ പ്രമാണം' എന്ന് വിശേഷിപ്പിക്കുന്ന ഇമാം അബൂ ഹാമിദിൽ അൽ ഗസ്സാലി (റ) യുടെ നാമദേയത്തിൻ  Imam Gazzali Forum for Intellectual Englightement  എന്ന് ഫോറത്തെ പുനർ നാമകരണം ചെയ്തു. കോടമ്പുഴ ബാവ മുസ്ലിയാർ പ്രഖ്യാപനം നടത്തി. ഇമാം ഗസ്സാലി (റ)വിന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ, 40 വ്യാള്യങ്ങളുള്ള 'ഇഹ്യാ ഉലുമുദ്ദീൻ' 40 ദിവസത്തിൽ ഖത്തം തീർക്കുന്ന പതിവ് ഹളറമി പണ്ഡിതന്മാർക്കുണ്ട്. പ്രമുഖ ഹളറമി പ്രണ്ഡിതനായ
ഇമാം ഹദ്ദാദ് (റ ) പറഞ്ഞു :

"ഓരോ ദിവസവും നല്ല ചിന്തയ്ക്ക് വേണ്ടി നീ സമയം കണ്ടെത്തണം. ഒരു മണിക്കൂറിന്റെ ചിന്ത ഒരു വർഷത്തെ ഇബ്ദാത്തിനേക്കാൾ ഹൈറാണ്."

ചിന്തയാണ് നമ്മുടെ ഏറ്റവും മൂർച്ചയുള്ള ആയുധം. അതുകൊണ്ടാണ് ഉണർന്ന് ചിന്തിക്കുന്ന ഒരു സമൂഹത്തെ ആരും പേടിക്കുന്നത്. നാം വെറുതെ കളയുന്ന മണിക്കൂറുകൾ ഇത്തരം ക്രിയാത്മകവും ഫലപ്രദവുമായ കാര്യങ്ങളിലേക്ക് മാറ്റി വെച്ചാൽ നിരവധി മാറ്റങ്ങൾ വ്യക്തി ജീവിതത്തിൽ കൊണ്ടാവരാൻ കഴിയും. ചിന്തിക്കാനായി സമയം കണ്ടെത്തുമ്പോൾ വൈകാരിക പ്രതികരണത്തേക്കാൾ പക്വതയാർന്ന പ്രതികരണങ്ങൾ ഉണ്ടാകും.

ഫ്രാൻസിസ് റോഡ് ഹയർ ഗുഡ്സ് ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന
Imam al Jazari ; master mechanical engineer and father of robotics എന്ന പേപ്പർ പ്രസന്റേഷൻ ,
കുറ്റിച്ചിറ സിയസ്കോയിൽ വെച്ച്, ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര പ്രകാശവർഷത്തിന്റെ ഭാഗമായി നടത്തിയ - Ibu haitham ; father of optics സെമിനാർ, പട്ടംതെരുവ് സഹ്റ ക്യാമ്പസിൽ നടത്തിയ  Prophetic medicine collage display
എന്നിവ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പരിപാടികളാണ്.ഒരു നാട്ടിൽ,  ഒരു കൂട്ടം സാധാരണക്കാർ അവരിൽ കച്ചവടം ചെയ്യുന്നവരും തൊഴിലാളികളും വിദ്യാർത്ഥികളുമുണ്ട്. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നിടത്താണ് ഗസ്റ്റാലി ഫോറത്തിന്റെ പ്രസക്തി.ഒരു പുസ്തകം കത്തിക്കുന്നതിനേക്കാൾ അപകടമാണ് അത് വായിക്കാതിരിക്കുകയെന്നത് എന്നത് നമ്മുടെ ആപ്ത വാക്യമാകട്ടെ.വായന താൽപര്യമുള്ള ആർക്കും ഈ കൂട്ടായ്മയിലേക്ക് ഊഷ്മ സ്വാഗതം...



മുഹമ്മദ് ഫബാരി പി.എം
Co Founder and General   Secretary
Gazzali Forum
+919895388276

No comments:

Post a Comment